Video Of Dolphins Of Mumbai Coast Is Viral Amid Coronavirus Lockdown
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈ നഗരവും തീര്‍ത്തും വിജനമാണ്. ഫാക്ടറികളുടേയും വ്യവസായ ശാലകളുടേയും പ്രവര്‍ത്തനം നിലച്ചതോടെ അവ പുറന്തള്ളുന്ന മാലിന്യങ്ങള്‍ കടലിലേക്ക് എത്താതായി. ആളും ആരവവും മാലിന്യവും കുറഞ്ഞതോടെയാണ് മുംബൈ ബ്രീച് കാന്‍ഡി തീരത്തോടു ചേര്‍ന്ന് ഏറെക്കാലത്തിനു ശേഷം ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാന്‍ഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്